• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിന് ജംങ്ഷനിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രകൻ മരിച്ചു. ചേമഞ്ചേരി തിരുവങ്ങൂർ വെറ്റിലപ്പാറ റഷീജ് കോട്ടേജില്‍ മൊയ്തീൻ കുട്ടിയുടെ മകന്‍ സ്വദേശി അബ്ദുൾ മനാഫ് മരിച്ചത്. അൽപ്പം മുമ്പാണ് സംഭവം ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ബസ്സ്സ്റ്റാൻ്റിന് മുൻവശം കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ പിറകിൽ നിന്ന് ഗുജറാത്ത് റജിസ്ട്രേഷനുള്ള ലോറി വന്ന് തട്ടുകയും യുവാവ് ലോറിക്കടിയാലാവുകയും ചെയ്തു. ലോറിയുടെ പിറകിലെ ടയർ തലയിലൂടെ കയറി തൽക്ഷണം മരണം സംഭവിച്ചു. ബസ്സ് സ്റ്റാൻ്റ് ജംഗ്ഷനും കോടതിയുടെ മുൻവശത്തായുള്ള ഹൈവെയുടെ കിഴക്ക് ഭാഗത്തുമായാണ് ആപകടം ഉണ്ടായത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡും പരിസരവും ശുചീകരിച്ചു.