• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ സയൻസ് ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിട്ടു. കൊയിലാണ്ടി എ.എൽ.എ. കാനത്തിൽ ജമീല നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് 2022-23 വർഷത്തേക്ക് പുതിയ താൽക്കാലിക ബാച്ചിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്. മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടി സ്‌കൂൾ ഉൾപ്പെടെ സംസ്ഥാത്തിന്റെ വിവിധ സ്‌കൂളുകളിലേക്കും സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് വിഭാഗങ്ങളിലായി നൂറോളം ബാച്ചുകളാണ് ഇതോടൊപ്പം അനുവദിച്ച് ഉത്തരവായിട്ടുള്ളതെന്ന്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് ഓഫീസ് ബുള്ളറ്റിനിൽ പറയുന്നു.