• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കാനത്തിൽ ജമീല നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനിബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ഫത്തീല മുൻപാകെയാണ് പത്രികാ സമർപ്പണം നടത്തിയത്. കെ ദാസൻ എം എൽ എ, എൽ ഡി എഫ് തെരഞ്ഞെടുപ്പു കമ്മറ്റി മണ്ഡലം ചെയർമാൻ എം പി ശിവാനന്ദൻ എന്നിവർക്കൊപ്പമാണ് പത്രിക സമർപ്പിച്ചത്. മണ്ഡലത്തിലെ ആദ്യ പത്രികാസമർപ്പണമാണിത്. എൽ ഡി എഫ് തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസിൽ നിന്ന് നേതാക്കളും പ്രവർത്തകരുമായി നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ പ്രകടനമായി എത്തിയാണ്‌ പത്രിക സമർപ്പിച്ചത്.