• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: ദേശീയപാതയിൽ ഷഹാനിയ ടവറിൽ പ്രവർത്തിക്കുന്ന പരാഗ് ക്ലോത്ത് മാർട്ടിൽ ഏപ്രിൽ 10-ാം തിയ്യതിവരെ തുണിത്തരങ്ങളും മറ്റും വാങ്ങാൻ എത്തിയവർ നിർബന്ധമായും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തണമെന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ട സാഹചര്യത്തിലാണ് ഇവർക്ക് കോവിഡ് ടെസ്റ്റ് നടത്താൻ ആവശ്യപ്പെടുന്നത്.

നഗരസഭ ആരോഗ്യ വിഭാഗവും പോലീസും ചേർന്ന് സിസിടിവി ദൃശ്യം പരിശോധിച്ച് ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിഷു പ്രമാണിച്ച് ആളുകൾ കൂട്ടത്തോടെ എത്തിയത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ സാമൂഹിക അകലം പാലിച്ച് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.