• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്ര പ്രതിഭയും മുൻ രാഷ്ട്രപതിയുമായ എ പി ജെ അബ്ദുൾ കലാമിന്റെ അർദ്ധ കായ പ്രതിമ സ്ഥാപിച്ചു. ഈ സ്കൂളിലെ കലാദ്ധ്യാപകനായ കെ റജികുമാർ ആണ് ശില്പം നിർമ്മിച്ചത്. മികച്ച ശില്പി കൂടിയാണ് ഈ അദ്ധ്യാപകൻ. സർവ്വീസിൽ നിന്നു ഈ വർഷം പിരിയുന്ന പ്രധാനാദ്ധ്യാപിക പി ഉഷാകുമാരിയാണ് ശില്പം സ്കൂളിന് സംഭാവനയായി നൽകിയത്. പി ടി എ പ്രസിഡണ്ട് അഡ്വ.പി പ്രശാന്ത് അനാച്ഛാദന കർമ്മം നിർവ്വഹിച്ചു. വിദ്യാർത്ഥികൾ മഹാന്മാരെ അറിയുക എന്ന പഠനപ്രവർത്തനമാണ് ഇതു വഴി ലക്ഷ്യം വെക്കുന്നതെന്ന് ശില്പി പറഞ്ഞു.വടകര ഡി ഇ ഒ സി കെ വാസു മുഖാതിഥി ആയിരുന്നു. വൈസ് പ്രസിഡണ്ടുമാരായ വി സുചീന്ദ്രൻ, എ പ്രഭാകരൻ, പി വൽസല , എം ജി പ്രസന്ന, എൻ.കെ. വിജയൻ ,ശ്രീലാൽ പെരുവെട്ടൂർ തുടങ്ങിയവർ സംസാരിച്ചു.