• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ ‘ പയ്യോളിയിൽ പര്യടനം നടത്തി. ബലിദാനി സി.ടി.മനോജിൻ്റെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തികൊണ്ടാണ് പ്രചരണം ആരംഭിച്ചത്.തുടർന്ന് പ്രമുഖരായ വ്യക്തികളെയും, പ്രവർത്തകരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു.കൂടാതെ അയനിക്കാട്, നൃത്തകലാലയം, മൂടാടി, തിക്കോടി മേഖലകളിലും പര്യടനം നടത്തി. കെ.വി.സുരേഷ്,എസ്.ആർ.ജയ് കാഷ്, അഡ്വ.വി.സത്യൻ, വിശ്വൻപിലാച്ചേരി, എം.സി.ശശീന്ദ്രൻ ,അതുൽ എസ്, പി.പി.സന്തോഷ്, അംബികാ ഗിരിവാസൻ ,സതീശൻ, ഒ.ബി.സി. മോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് സതീശൻ മൊച്ചേരി തുടങ്ങിയവരും പങ്കെടുത്തു.