• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് സന്ദർശന പരിപാടികൾ ആവേശപൂർവ്വം പുരോഗമിക്കുന്നു. ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിൽ സന്ദർശനം നടത്തി. ഞാണംപൊയിൽ, ചേലിയ, മേലൂര്, തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെയും,സ്ഥാപനങ്ങളിലും സന്ദർശനം നടത്തി. ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.ഉച്ചയ്ക്ക് ശേഷം ചേമഞ്ചേരി പഞ്ചായത്തിലെ വെങ്ങളം, കാട്ടിൽ പീടിക, കാഞ്ഞിശ്ശേരി, തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രമുഖരെയും, മുൻ കാല പ്രവർത്തകരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. ആർ.എസ്.എസ്.സംസ്ഥാനനേതാവ്, കെ.പി.രാധാകൃഷ്ണനെ  സന്ദർശിച്ച് അനുഗ്രഹം വാങ്ങി. എസ്.ആർ.ജയ്കി ഷ്, അഡ്വ.വി.സത്യൻ, വായനാരി വിനോദ് ,മണി, ഗലേഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, വി.കെ.ഉണ്ണികൃഷ്ണൻ, വി.കെ.മുകുന്ദൻ, കെ.പി.എൽ.മനോജ്,, റെനീഷ്, തുടങ്ങിയവർ അനുഗമിച്ചു.