• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ വൈ. പ്രസി. എം.സി.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു  ശബരിമലവിഷയത്തിൽ വിശ്വാസികളെ മുന്നിൽ നിന്നു കുത്തിയ എൽ.ഡി.എഫിനെയും, പിന്നിൽ നിന്ന് കുത്തിയ യു.ഡി.എഫിനെയും വിശ്വാസികൾ പാഠം പഠിപ്പിക്കുമെന്നും എൻ.ഡി.എ. കേരളത്തിൽ വൻ ശക്തിയാവുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ. ഉത്തരമേഖലാ വൈ: പ്രസി ടി.വി.ഉണ്ണികൃഷ്ണൻ പറഞ്ഞു. എസ്. ആർ.ജയ് കിഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ട്രഷറർ വി.കെ.ജയൻ, അഡ്വ.വി.സത്യൻ, എ.പി.രാമചന്ദ്രൻ – വി.കെ.ഉണ്ണിക്കൃഷ്ണൻ, ,എൻ.വി.ഗോപിനാഥ്, വയനാരി വിനോദ് ,ഉണ്ണികൃഷ്ണൻ മുത്താമ്പി,.ടി.കെ.പത്മനാഭൻ ,കെ.പി.മോഹനൻ, സ്മിതാലക്ഷ്മി ടീച്ചർ, വി.കെ.മുകുന്ദൻ, യു.പി. ജയാനന്ദൻ (കാമരാജ് കോൺഗ്രസ്) തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി വയനാരി വിനോദ് (ചെയർമാൻ) എസ്.ആർ.ജയ് കിഷ് (ജന. ‘ കൺവീനർ) ഒ.മാധവൻ ട്രഷറർ) എന്നിവരടങ്ങിയ 251 അംഗ കമ്മിറ്റി രൂപീകരിച്ചു.