• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി : കീഴരിയൂർ തിയേറ്റർ വില്ലേജിൻ്റെ ആഭിമുഖ്യത്തിൽ സാംസ്കാരികോൽസവമായി സംഘടിപ്പിച്ച ‘ഊരുൽസവം-2021’ എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ എം.ജെ.ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു.മാലത്ത് നാരായണൻ സ്മാരക സാഹിത്യ അവാർഡ് നേടിയ കൊച്ചിൻ സർവകലാശാല അസി. ലൈബ്രേറിയൻ കെ.രതീഷിനുള്ള അവാർഡ്‌ സമർപ്പണം എം.ജെ ശ്രീചിത്രൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലൻ നായർ, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിർമല, ബ്ലോക്ക് മെമ്പർ സുനിതാ ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാലത്ത് സുരേഷ്, നിഷവല്ലിപ്പടിക്കൽ, ഫൗസിയ കുഴുമ്പിൽ, എൻ.എം.സവിത, കുറുമയിൽ ജലജ, കെ.സി.രാജൻ, അമൽ സരാഗ, ഇ.എം.മനോജ്, കലാഭവൻ മണി പുരസ്കാരം നേടിയ നാടൻപാട്ട് വിദഗ്ധൻ കെ.ടി. ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു.സജീവ് കീഴരിയൂർ, ബി.ഡലീഷ് എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി കൺവീനർ കണ്ണോത്ത് പ്രകാശൻ സ്വാഗതവും പി.കെ.ഷാജി നന്ദിയും പറഞ്ഞു.