• കൊയിലാണ്ടി
  • April 21, 2024

തിരുവനന്തപുരം: സംസ്ഥാനത്തു ലോക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇവര്‍ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്പ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.

റംസാനോടനുബന്ധിച്ച്‌ ഹോം ഡെലിവറിക്കായി മേയ് 12ന് രാത്രി 10 മണി വരെ ഇറച്ചി കടകള്‍ക്കു പ്രവര്‍ത്തിക്കാം. മേയ് 15 ശനിയാഴ്ച ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ദിവസമായിരിക്കും. മറ്റു പ്രവൃത്തി ദിവസങ്ങളില്‍ മിനിമം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാം.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി ഓഫിസിനും എഫ്‌എസ്‌എസ് ആക്റ്റ് 2006 ലെ സെക്ഷന്‍ 47 (5) പ്രകാരമുള്ള നാല് സ്വകാര്യ ലബോറട്ടറികള്‍ക്കും മിനിമം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാമെന്നും പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.