• കൊയിലാണ്ടി
  • July 27, 2024

തിരുവനന്തപുരം: അടുത്ത ഞായറാഴ്ചവരെ അടച്ചിടലിന് തുല്യമായ നിയന്ത്രണം സംസ്ഥാനത്തുണ്ടാകും. കോവിഡ് നിയന്ത്രണവിധേയമാക്കാൻ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ

അടിയന്തര സേവനമേഖലയിലുള്ള സംസ്ഥാന-കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും തടസ്സമില്ലാതെ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് യാത്രാവിലക്കില്ല. മറ്റുഓഫീസുകൾ അത്യാവശ്യം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം.

• അടിയന്തരാവശ്യം എന്നനിലയിലുള്ള വ്യവസായ സംരംഭങ്ങൾ, കമ്പനികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം. ജീവനക്കാർ യാത്രയ്ക്കായി സ്ഥാപനത്തിന്റെ തിരിച്ചറിയിൽ രേഖ കരുതണം.

• മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്ന എല്ലാ ഏജൻസികൾക്കും പ്രവർത്തിക്കാം.

• ടെലികോം, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ്, പെട്രോനെറ്റ്, പെട്രോളിയം-പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങൾക്കും ജീവനക്കാർക്കും തടസ്സമില്ല.

• ഐ.ടി.-അനുബന്ധ സ്ഥാപനങ്ങളിൽ അത്യാവശ്യ ജീവനക്കാർക്കല്ലാതെ ബാക്കിയെല്ലാവർക്കും വർക്ക് ഫ്രം ഹോം, അല്ലെങ്കിൽ വിശ്രമം അനുവദിക്കണം.

• മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാൽ, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സർവീസ് സെന്ററുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ ഇരട്ടമാസ്കും കൈയുറയും ധരിക്കണം. രാത്രി 9 മണിക്ക് എല്ലാസ്ഥാപനങ്ങളും അടയ്ക്കണം.

• ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി 9 മണിവരെ ഹോം ഡെലിവറിയും പാർസലും മാത്രം അനുവദിക്കും.

• ബാങ്കുകളിൽ പൊതുജനങ്ങൾക്ക് പത്തുമുതൽ ഒരുമണിവരെ മാത്രം പ്രവേശനം.

• ദീർഘദൂര ബസുകൾ, തീവണ്ടികൾ, വിമാനസർവീസ്, ചരക്ക് സർവീസ് എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല. ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള പൊതു-സ്വകാര്യ-ടാക്സി വാഹനങ്ങൾ അനുവദിക്കും. ഇങ്ങനെ പോകുന്നവർ യാത്രാരേഖ കരുതണം.

• കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. വിവാഹത്തിന് പരമാവധി 50 പേർമാത്രം. ശവസംസ്കാര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.

• മറുനാടൻ തൊഴിലാളികൾക്ക് തൊഴിലിടത്തിൽ ജോലിയെടുക്കുന്നതിന് തടസ്സമില്ല.

• വീട്ടുജോലിക്ക് പോകുന്നവരെയും പ്രായമായവരെ ശുശ്രൂഷിക്കാൻ എത്തുന്നവരുടെയും യാത്ര തടയില്ല.

• റേഷൻ കടകൾ, സിവിൽ സപ്ലൈസ് ഔട്ട്ലറ്റുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

• കൃഷി, പ്ലാന്റേഷൻ, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ, വ്യവസായം, ചെറുകിട ഇടത്തരം സംരംഭങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താം.

• ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് പ്രവേശനം അനുവദിക്കും.

• സിനിമ, സീരിയൽ, ഡോക്യുമെന്ററി തുടങ്ങിയ ഇൻഡോർ-ഔട്ട്ഡോർ ഷൂട്ടിങ്ങുകളും അനുവദിക്കില്ല.