• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: പെരുവട്ടൂർ 121-ാം ബൂത്തിലെ അവശ വോട്ടറെ കെ.പി.സി.സി. അംഗത്തിന്റെ ഒത്താശയോടെ നിർബന്ധിച്ച് വോട്ട് ചെയ്യിച്ചതായി പരാതി. പെരുവട്ടൂർ നടേരി റോഡിൽ ഫാത്തിമാസിൽ 81 വയസ്സുള്ള പാത്തുമ്മക്കുട്ടിയുടെ വോട്ടാണ് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് രേഖപ്പെടുത്തിയതായി പരാതി കൊടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട LDF ബൂത്ത് ഏജൻ്റ് എ.കെ. രമേശൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബൂത്ത് ഏജൻ്റ്മാരെയും ബി.എൽ.ഒ.യെയും ബി.എൽ.എ.യെയും അറിയിക്കാതെ ചില തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കോൺഗ്രസ്സ് നേതാക്കളുടെ താൽപ്പര്യ പ്രകാരം നിശ്ചയിച്ച ദിവസത്തിന് ഒരു ദിവസം മുമ്പ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയെന്നാണ് നാട്ടുകാർ പറയുന്നത്.