• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവാഹം പോലീസിൻ്റെ അഭിനന്ദനവും മംഗളപത്രവും നൽകി.ചെറിയമങ്ങാട് കിണറ്റിൻകര വൽസരാജിൻ്റെയും സ്നേഹയുടെയും മകൾ ശ്രുതിയും’ താനൂർ കാരയകത്ത് ദാമോദരൻ്റെയും ഷീലയുടെയും മകൻ നിദാന്തും തമ്മിലുള്ള വിവാഹമാണ് കൊയിലാണ്ടിയിലെ വധൂഗൃഹത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് 20 പേർ മാത്രം ചേർന്ന് നടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.ശ്രീനിവാസ് ഐ.പി.എസിൻ്റെ മംഗളപത്രം കൊയിലാണ്ടി എസ്.ഐ. സുലൈമാനും, സി.പി.ഒ.അഭിജിത്തും ചേർന്ന് വധൂവരൻമാർക്ക് കൈമാറി.