• കൊയിലാണ്ടി
  • July 27, 2024

കൊയിലാണ്ടി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കെ.എസ്.ടി.എ കൊയിലാണ്ടി വനിത വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനം ആചരിച്ചു. അണിചേരാം സ്ത്രീ പക്ഷ നവകേരളത്തിനായ് എന്ന പരിപാടി കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി എ സംസ്ഥാന സമിതി അംഗം കെ. ഷാജിമ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആർ എം രാജൻ, ഡി.കെ ബിജു, കെ. ശാന്ത, ഉണ്ണികൃഷ്ണൻ സി, ആർ. കെ. ദീപ എന്നിവർ സംസാരിച്ചു. ഗണേഷ് കക്കഞ്ചേരി സ്വാഗതവും പവിന പി. നന്ദിയും പറഞ്ഞു.