• കൊയിലാണ്ടി
 • January 24, 2021

കൊയിലാണ്ടി ഹാർബറിൽ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾക്ക് സിഐടിയു മന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസം ചേർന്ന സിഐടിയു ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് അടിയന്തര പ്രാധാന്യമുള്ള നിരവധി ആവശ്യങ്ങൾ മുൻനിർത്തി വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കെ. ദാസൻ എം.എൽ.എ. മുഖാന്തരം നിവേദനം നൽകിയത്.

 • ഹാർഹർ മാനേജ്‌മെന്റ് സൊസൈറ്റിക്ക് അധികാരങ്ങൾ കൈമാറുക,
 • ഹാർബറിൽ ആവശ്യമായ CCTV ക്യാമറകൾ സ്ഥാപിക്കുക.
 • കച്ചവടക്കാർക്കും മറ്റുമുള്ള നിലവിലുള്ള റൂമുകൾ ക്ക്പുറമെ പുതിയ റൂമുകൾ സ്ഥാപിക്കുക.
 • ബോട്ടുകൾ, വള്ളങ്ങൾ എന്നിവ റിപ്പയർ നടത്താൻ യാർഡ് സ്ഥാപിക്കുക.
 • ലോക്കർ റൂമുകൾ, റെസ്റ്റ് റൂമുകൾ നിർമ്മിക്കുക.
 • വള്ളക്കാർക്ക് വല റിപ്പയർ ചെയ്യാൻ ആവശ്യമായ ഷെഡുകൾ നിർമ്മിക്കുക.
 • ചെറു തോണികൾക്ക് താണ നിലയിലുള്ള ജെട്ടി പണിയണം.
 • മണൽ നിറയുന്നതിനാൽ അടിയന്തരമായി ബേസിൽ മുഴുവൻ ഡ്രൈഡ്ജിംഗ് നടത്തണം
 • പാർക്കിംഗിനായി കൂടുതൽ ഭാഗം കോൺക്രീറ്റ് ചെയ്യണം
 • ഫിഷറീസ് വകുപ്പിന് കീഴിൽ കോൾഡ് സ്‌റ്റോറേജ് സ്ഥാപിക്കുക.
 • നിലവിലെ അഴുക്കുചാലുകൾ നവീകരിച്ച്, സീവേജ് പ്ലാന്റായി രൂപകൽപ്പന ചെയ്യുക.

എന്നീ അടിയന്തര പ്രാധാന്യമുള്ള നിരവധി ആവശ്യങ്ങളാണ് നിവേദനത്തിലൂടെ മന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവന്നത്. ആവശ്യങ്ങൾ വളരെ പെട്ടന്ന്തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയാ സെക്രട്ടറി സി.എം. സുനിലേശനും, പ്രസിഡണ്ട് ടി.വി. ദാമോദരനും പറഞ്ഞു.