• കൊയിലാണ്ടി
  • January 18, 2021
koyilandy-news-live-kseb

കൊയിലാണ്ടി: നിലവിൽ കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന കൊയിലാണ്ടി ഗവ: ഐ.ടി.ഐ. മുതൽ ചേലിയ നടക്കൽ വരെയുള്ള പ്രദേശം, കൊണ്ടം വള്ളി, മനയടത്ത് പറമ്പ്, ദയാ പെട്രോൾ പമ്പ് മുതൽ മാടാക്കര പള്ളി, വസന്തപുരം, വരെയുള്ള പ്രദേശം തുടങ്ങിയ 25 ട്രാൻസ്ഫോഫോർമർ പരിധിയിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കളെ 2021 ജനുവരി മാസം ഒന്നാം തിയ്യതി മുതൽ കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെക്ക് മാറ്റുന്നതാണ്. ഈ പ്രദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന വൈദ്യുതി ഉപഭോക്താക്കൾ വൈദ്യുതി സംബന്ധമായ എല്ലാ സേവനങ്ങൾക്കും കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുമായി ബന്ധപ്പെടെണ്ടതാണെന്ന് അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.