• കൊയിലാണ്ടി
  • January 24, 2021
koyilandy-news-live-school-1

കൊയിലാണ്ടി: നിയോജക മണ്ഡലം എം.എൽ.എയുടെ വിജയോൽസവം പദ്ധതിയുടെ ഭാഗമായി ഉന്നത വിജയം നേടിയ ജി.എം.വിച്ച്.എസ്.. എസ് ലെയും ‘ജി.വി.എച്ച്.എസ്.എസ്. ലെ യും വിദ്യാർത്ഥികളെ അനുമോദിച്ചു കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ വെച്ച് നടന്ന ചടങ്ങിൽ എം.എൽ.എ. കെ.ദാസൻ ഉൽഘാടനം ചെയ്തു.

നൂറ് ശതമാനം വിജയം നേടിയ ഗവ. ഫിഷറീസ് റസിഡൻസ് ടെക്നിക്കൽ ഹൈസ്കൂളിന് പ്രത്യേക ഉപഹാരം നൽകി. ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ. പി.പ്രശാന്ത്, ജി.വി.എച്ച്.എസ്.എസ്. പ്രധാനധ്യാപിക പി.ഉഷാകുമാരി, ജി.എം.വി.എച്ച്.എസ്. പ്രിൻസിപ്പാൾ ഇ.കെ. ഷൈനി, ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ഇൻചാർജ് കെ.ടി.ഹാശിം, ജി.എം.വി.ച്ച്.എസ്.എസ് പി.ടി.എ പ്രസിഡണ്ട് യു.കെ.രാജൻ, വി.എം.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.