• കൊയിലാണ്ടി
  • February 26, 2021

കൊയിലാണ്ടി:ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിടക്കയിൽ അധ്യക്ഷയായി കരട് പദ്ധതി രേഖ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ആസൂത്രണ സമിതി അംഗം എൻ കെ കെ മാരാർക്ക് നൽകി പ്രകാശനം ചെയ്തു വികസന കാഴ്ചപ്പാട് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം ഷീല അവതരിപ്പിച്ചു ധനകാര്യ വിശകലനം വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ നടത്തി ജില്ലാ പഞ്ചായത്തംഗ സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷീബശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം പി മൊയിതീൻകോയ, ബിന്ദുസോമൻ എന്നിവർ സംസാരിച്ചു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റഫീക്ക് സ്വാഗതവും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു നന്ദിയും പ്രകടിപ്പിച്ചു