• കൊയിലാണ്ടി
  • January 25, 2021
koyilandy-live-news

BJP കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടൽ ബിഹാരി വാജ്പേയി അനുസ്മരണവും കിസാൻ സമ്മാൻ നിധിയുടെ ഏഴാമത്തെ ഗഡുവിതരണത്തിൻ്റെ ദേശീയ തലത്തിലുള്ള തത്സമയ സംപ്രേണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ജയ് കിഷ് മാസ്റ്റർ ഉൽഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രഭാകരൻ പ്രശാന്തി അധ്യക്ഷത വഹിച്ചു. കർഷകരായ പുറത്തെ മഠത്തിൽ ഗോപാലൻ, ചെക്കൂട്ടി, കൃഷ്ണൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. കെ.വി.സുരേഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, അഭിൻ അശോക്, വി.കെ.ഷാജി, മനോജ് കെ.പിഎൽ, വിനോദ് കാപ്പാട്, ശ്രീധരൻ പുറക്കാട് കൗൺസിലർമാരായ വൈശാഖ്.കെ.കെ , സുധാകരൻ വി.കെ. എന്നിവർ സംസാരിച്ചു.