• കൊയിലാണ്ടി
  • February 26, 2021

കൊയിലാണ്ടി: ബ്ലൂമിoഗിൻ്റെ 44-ാം വാർഷികത്തോടനുബന്ധിച്ച് കൂനo വള്ളിക്കാവ് മുതൽ പാവട്ട് കണ്ടിമുക്ക് വരെ നട്ടുപിടിപ്പിച്ച 44 വൃക്ഷത്തൈകളുടെ പരിപാലന പ്രവർത്തനങ്ങളും, ബ്ലൂമിംഗ് പരിസര ശുചീകരണവും റിപ്പബ്ലിക് ദിനത്തിൽ മേപ്പയ്യൂർ ബ്ലൂമിoഗ് യുവജന വേദിയുടെ ആഭിമുഖ്യത്തിൽ നടത്തി.   

ബ്ലൂമിംഗ് യുവജനവേദി സെക്രട്ടറി അനീസ് മുഹമ്മദ്, ജോ. സെക്രട്ടറി ഹരികൃഷ്ണൻ, വൈസ് പ്രസിഡൻ്റ് എസ്. ആർ. അനുദേവ്, ട്രഷറർ എസ്.എസ്. അതുൽ കൃഷ്ണ, ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, യുവജനവേദി അംഗങ്ങളായ ബി. അശ്വിൻ, വിജീഷ് ചോതയോത്ത്, എൻ.പി. അചാഷ്, കെ. അരുൺ, പി.കെ, ഷബീർ, മുഹമ്മദ് ഷാദി എന്നിവർ നേതൃത്വം നൽകി