• കൊയിലാണ്ടി
  • February 26, 2021

കൊയിലാണ്ടി : സംസ്കൃത സാഹിത്യത്തിൽ കാളിദാസന്റെ വർണ്ണ സങ്കൽപ്പം എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ മൂടാടി ഊരാളത്ത് സോയ ദാമോദരനെ കൊയിലാണ്ടി സേവാഭാരതി വീട്ടിൽ വെച്ച് അനുമോദിച്ചു. ഡോ: പ്രശാന്ത് സേവാഭാരതിയുടെ പുരസ്ക്കാരം സോയ ദാമോദരന് നൽകി .സേവാഭാരതി ജില്ലാ ജനറൽ സിക്രട്ടറി വി.എം മോഹനൻ, മോഹനൻ കല്ലേരി, മുരളി കെ.കെ, അനിൽ അരങ്ങിൽ, ശ്യാം ബാബു , സജിത്ത് എം.വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചുനാട്ടുകാരും ബന്ധുക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു