• കൊയിലാണ്ടി
  • September 8, 2024

കൊയിലാണ്ടി: ബി.ജെ.പി.അരിക്കുളം പഞ്ചായത്തിലെ 10-ാം വാർഡ് സ്ഥാനാർത്ഥി എ.സി.ബബിതയുടെ പ്രചരണാർത്ഥം സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി അരിക്കുളം മാവട്ട് സ്ഥാപിച്ച ബോർഡാണ്. ഞായറാഴ്ച രാത്രിയാണ് നശിപ്പിച്ചത് ബോർഡോടു കൂടി എടുത്ത് കൊണ്ട് പോയതാണെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. കൊയിലാണ്ടി പോലീസിൽ പരാതി നൽകി.സംഭവത്തിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയും, വാർഡ് കമ്മിറ്റിയും പ്രതിഷേധിച്ചു.രാധാകൃഷ്ണൻ എടവന, ഹരിനെല്ലേരി, സി.എം.ബാബു, എൻ.വി.എം.സദാനന്ദൻ, പ്രസാദ് എടപ്പള്ളി സംസാരിച്ചു.