• കൊയിലാണ്ടി
  • January 24, 2021

ബി.ജെ.പി പ്രവർത്തകനായ മീത്തലെ അത്തിശ്ശേരി സജിനേഷിനെ വെട്ടി പരിക്കേൽപ്പിച്ചതിൽ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ശക്തമായി പ്രതിഷേധിച്ചു.ഗുരുതരമായി പരിക്കേറ്റ സജിനേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കാണ്. ഇന്നലെ രാത്രി 12 മണിക്ക് വിയ്യൂരുള്ള വിവാഹ സൽക്കാര ചടങ്ങിൽ സംബന്ധിച്ച് വീട്ടിലേക്ക് നടന്ന് മടങ്ങി വരികയായിരുന്ന സജിനേഷിനെ ഒരു സംഘം വെട്ടി പരിക്കേൽപ്പിക്കുകയും തലക്ക് ഇരുമ്പ് വടികൊണ്ട്  അടിക്കുകയും ചെയ്തു.
അക്രമത്തിന് പിന്നിൽ CPIM പ്രവർത്തകരാണെന്ന് ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡൻറ് ജയ്കിഷ് എസ്സ്.ആർ ആരോപിച്ചു.സംഭവത്തിൽ ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മാരായ കെ.വി സുരേഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, ജില്ലാ ട്രഷറർ വി.കെ ജയൻ, സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ് ,അഡ്വ വി സത്യൻ എന്നിവർ  യോഗത്തിൽസംസാരിച്ചു. കൊയിലാണ്ടി നഗരത്തിൽ ബി.ജെ.പി പ്രതിഷേധ പ്രകടനവും നടത്തി