
കൊയിലാണ്ടി: വരുന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രിക മന്ത്രി ടി.പി.രാമകൃഷ്ണന് പ്രകാശനം ചെയ്തു. എല്‍.ജി.ലിജീഷ് നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന സദസ്സിലായിരുന്നു പ്രകാശനം നടന്നത്. പി.കെ.വിശ്വന് അധ്യക്ഷത വഹിച്ചു. കെ.ദാസന് എം.എല്‍.എ, മുന്നണി നേതാക്കളായ കെ.കെ.മുഹമ്മദ്, ഇ.കെ.അജിത്, സി.രാമകൃഷ്ണന്, സി.സത്യചന്ദ്രന്, ടി.കെ.രാധാകൃഷ്ണന്, കെ.സത്യന്, ഹുസ്സൈന്‍ തങ്ങള്‍, കബീര്‍ സലാല എന്നിവര്‍ സംസാരിച്ചു.

Tags: Koyilandy News