• കൊയിലാണ്ടി
  • February 6, 2023

കൊയിലാണ്ടി: തിരുവങ്ങൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം.16 പവനും 20000 രൂപയും കളവു പോയി. തിരുവങ്ങൂർ പരത്തോട്ടത്തിൽ ഷർഷാദിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കുടുംബ സമേതം കാസർഗോഡ് ബന്ധു വീട്ടിൽ പോയി ഞായറാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്. ഇന്ന് രാവിലെ നോക്കുമ്പോഴാണ് വീടിൻ്റെ പിൻഭാഗത്തെ ഗ്രിൽ പൊളിച്ചു അകത്തു കടന്നു ബെഡ്‌റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 20000 രൂപയും 16 പവനും പോയതായി അറിഞ്ഞത്. ഏതാണ്ട് 6,80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഡോഗ് സ്വകാഡ്  സമീപത്തെ കട വരെ പോയിട്ട് തിരിച്ചു വന്നു. വിരലടയാള വിദഗ്ദരും  സ്ഥലത്തെത്തി പരിശോധന നടത്തി. കൊയിലാണ്ടി സി.ഐ.എൻ. സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ, എസ്.ഐ. എം.എൽ. അനൂപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനീഷ്, രാജീവ്‌, ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള  സംഘമാണ് കേസന്വേഷിക്കുന്നത്.