
തിരഞ്ഞെടുപ്പ് സമയത്ത് 31, 33 വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായ ബപ്പൻകാട് അടിപ്പാതയിലെ വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചു ഗതാഗത യോഗ്യമാക്കി. നഗരസഭയുടെ പുതിയ 5 HP മോട്ടോർ ഉപയോഗ ശൂന്യമായി കിടക്കുന്ന സഹാചര്യത്തിൽ ചെറിയ മൂന്ന് മോട്ടോർ ഉപയോഗിച്ചാണ് പബിംങ്ങ് നടത്തിയത് പുതിയ കൗൺസിലർമാരായ മനോജ് പയറ്റു വളപ്പിൽ, എം. ദൃശ്യ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.പി വിനോദ് കുമാർ, ചെറുവക്കാട്ട് രാമൻ, കെ.വി റീന, ഷീബ ശതീശൻ, മനോജ് കണ്ടാത്ത്, സുനിത, ശിവദാസ് മല്ലികാസ്, മനോജ് കൃഷ്ണതുളസി, എം.എം ശ്രിധരൻ എന്നിവർ നേതൃത്വം നൽകി.
Tags: Koyilandy News