• കൊയിലാണ്ടി
  • February 26, 2021

കൊയിലാണ്ടി: തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന്കൊയിലാണ്ടി നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കമായി ആദ്യഘട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ആണ് ഒരുക്കുന്നത്. ഗ്രൂപ്പ് സംരംഭങ്ങളെയും വ്യക്തിഗത സംരംഭങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് പദ്ധതി വിപുലപ്പെടുത്തും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി പരമാവധി കർഷകരിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കുടുംബശ്രീ ഗ്രൂപ്പുകൾ പ്രാദേശിക കൂട്ടായ്മകൾ എല്ലാം കാർഷിക പദ്ധതിയിലേക്ക് പങ്കാളിത്തം ഉറപ്പാക്കും. സഹകരണ സംഘങ്ങൾ കൃഷി വകുപ്പ് എന്നിവയുടെ സഹായവും തേടിയിട്ടുണ്ട്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ നശിച്ച നെൽ കർഷകരെ സഹായിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉറപ്പാക്കി.കൊയ്ത്തുൽസവം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.ബാലകൃഷ്ണൻ,ഡി.കെ.ബിജു,ജാബിർ, രജിത എന്നിവർ നേതൃത്വം നൽകി – പടം….. മഴയിൽ കൃഷി നശിച്ച പാടത്ത് തൊഴിലുുറപ്പ് തൊഴിലാളികൾ സേവനം ചെയ്യുന്നു.