• കൊയിലാണ്ടി
  • January 24, 2021
koyilandy-news-live-state-election-commission

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍ ഡി​സം​ബ​ര്‍ 21ന് ​സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്ക​ണ​മെ​ന്ന് സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ അ​റി​യി​ച്ചു. ഗ്രാ​മ, ബ്ലോക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ​ദ്യ അം​ഗ​ത്തെ പ്ര​തി​ജ്​​ഞ ചെ​യ്യി​ക്കേ​ണ്ട​ത് അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ്.

മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലു​ക​ളി​ല്‍ ക​മീ​ഷ​ന്‍ നി​യോ​ഗി​ച്ച ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ് പ്ര​തി​ജ്ഞ ചെ​യ്യി​പ്പി​ക്കേ​ണ്ട​ത്. കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ ക​ല​ക്ട​ര്‍​മാ​ര്‍​ക്കാ​ണ് ചു​മ​ത​ല. ഓ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ അം​ഗം/ കൗ​ണ്‍​സി​ല​ര്‍ വ​ര​ണാ​ധി​കാ​രി മുമ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണം. ഇ​ദ്ദേ​ഹ​മാ​യി​രി​ക്കും മ​റ്റ് അം​ഗ​ങ്ങ​ളെ പ്ര​തി​ജ്ഞ ചെ​യ്യി​ക്കു​ക.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10നും ​കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ 11.30 നു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക. ച​ട​ങ്ങ് ക​ഴി​ഞ്ഞാ​ലു​ട​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും യോ​ഗം ആ​ദ്യം പ്ര​തി​ജ്ഞ ചെ​യ്ത അം​ഗ​ത്തിെന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ ​ചേരണം.

അ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും ഉ​പാ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് 28നും 30​നും

ഡി​സം​ബ​ര്‍ 21ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കു​ന്ന മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലെ​യും അ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ര്‍ 28ന് ​രാ​വി​ലെ 11 നും ​ഉ​പാ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന്ന് ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടി​നും ന​ട​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 30ന് ​രാ​വി​ലെ 11 നും ​ഉ​പാ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന്ന് ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടി​നും ന​ട​ക്കും.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും ഉ​പാ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ളും കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലേ​ക്ക് അ​ത​ത് ക​ല​ക്ട​ര്‍​മാ​രും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​മീ​ഷ​ന്‍ നി​യോ​ഗി​ച്ച ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​ണ് ന​ട​ത്തു​ക.