• കൊയിലാണ്ടി
  • January 25, 2021

കൊയിലാണ്ടി: ചേമഞ്ചേരി എൽ ഡി എഫ് ഭരണം നിലനിർത്തിയ  ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സതി കിഴക്കയിൽ പ്രസിഡണ്ടാവും എന്നാണ് സൂചന. ചേമഞ്ചേരി ഒന്നാം വാർഡിൽ നിന്നും 312 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്  ഇവർ തിരഞ്ഞെടുക്കപെട്ടത്.
ഇത് മൂന്നാം തവണയാണ് സതി കിഴക്കയിൽ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2010-2015 കാലഘട്ടത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
സി പി ഐ എം ചേമഞ്ചേരി ലോക്കൽ കമ്മറ്റി അംഗവും, ജനാധിപത്യ മഹിള അസോസിയേഷൻ കൊയിലാണ്ടി ഏരിയ സെക്രട്ടറിയുമാണ് സതി കിഴക്കയിൽ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പതിനാലാം വാർഡ് മെമ്പർ പി ശിവദാസനാണ് സാധ്യത. 10-ാം വാർഡിൽ നിന്നും വിജയിച്ച അജ്‌നാഫിനെയും പരിഗണിയില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.