• കൊയിലാണ്ടി
  • September 8, 2024

കൊയിലാണ്ടി:ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു.   തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തു വരുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മെമ്പർമാരുള്ള പാർട്ടിയായി ബി.ജെ.പി മാറുമെന്നും ജനങ്ങൾ ബി.ജെ.പിയെ സ്വീകരിക്കാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡൻ്റ് സതീശൻ കുനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി  മണ്ഡലം പ്രസിഡണ്ട് എസ്സ്.ആർ ജയ്കിഷ് ,ദിലീഷ് കുമാർ കണ്ണോത്ത്, അഡ്വ.വി.സത്യൻ, വി.കെ ഉണ്ണികൃഷ്ണൻ ,ദാസൻ സി എന്നിവർ സംസാരിച്ചു