• കൊയിലാണ്ടി
  • February 26, 2021

പ്രശസ്ത ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി(98) അന്തരിച്ചു. ഇന്ന് വൈകീട്ട് പയ്യന്നൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. പക്ഷെ പിന്നീട് കോവിഡ് നെഗറ്റീവ് ആയി വീട്ടിൽ വിശ്രമത്തിൽ ആയിരിക്കുമ്പോൾ ആണ് അപ്രതീക്ഷിത അന്ത്യം. സിനിമകളിൽ മുത്തച്ഛൻ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടൻ ആയിരുന്നു അദ്ദേഹം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ പിതാവും കൂടി ആണ് അദ്ദേഹം.