• കൊയിലാണ്ടി
  • January 18, 2021
koyilandy-news-live-cash-award

കേരള ഷോപ്പ്സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ 2019-2020 അദ്ധ്യയനവര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടി ഉന്നത വിജയം കൈവരിച്ചവരില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  മാര്‍ക്ക് ലിസ്ററുകളുടേയും സര്‍ട്ടിഫിക്കററുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അനുബന്ധ രേഖകളും സഹിതം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.   അവസാന തീയതി 2021 ജനുവരി 15.   ഫോണ്‍ : 0495 2372434

കടപ്പാട് : PRD