• കൊയിലാണ്ടി
  • January 18, 2021

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തിന്റെ ഭാഗമായി മാസ്ക്, ബോധവൽകരണ ലഘുലേഖ എന്നിവയുടെ വിതരണം നടത്തി.

യൂണിറ്റിന്റെ ദത്തു ഗ്രാമമായ കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം ഡിവിഷനിലാണ് പരിപാടി സംഘടിപ്പിച്ചത്.

കൗൺസിലർ എൻ എസ് വിഷ്ണു, എ.ഡി.എസ് ഭാരവാഹി ഗീത എളവന, പ്രോഗ്രാം ഓഫീസർ നിഷ.എ.പി, എൻ.എസ്.എസ് വളണ്ടിയർമാരായ ഗോവിന്ദ്.ജി, സിബല്ല ഫാത്തിമ തുടങ്ങിയ പത്തോളം പേരടങ്ങുന്ന രണ്ട് ടീമുകളായാണ് വീടുകളിൽ മാസ്കും, ലഘുലേഖയും വിതരണം ചെയ്തത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ പി.വത്സല നിർവ്വഹിച്ചു.