• കൊയിലാണ്ടി
  • February 26, 2021

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി – ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷത്തിന് പുലർച്ചെ മഹാഗണപതി ഹോമത്തോടെ തുടക്കമായി. ഇതിൻ്റെ ഭാഗമായി ക്ഷേത്രത്തിനു മുന്നിൽ നിർമ്മിച്ച മണ്ഡപവും, കവാടവും, കരിമ്പാപൊയിൽ ക്ഷേത്രത്തിനു സമീപം നിർമ്മി ച്ച സ്റ്റോർ റൂമിൻ്റെയും സമർപ്പണവും നടത്തി. ക്ഷേത്രം തന്ത്രി നരിക്കിനി ഇടമന ഇല്ലത്ത് മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.

ക്ഷേത്ര സ്ഥാനീയരായ ടി.പി. നാരായണൻ, പി.കെ. നാരായണൻ, ഡോ.കെ.ഗോപിനാഥ്, കളിപ്പുരയിൽ രവീന്ദ്രൻ, ഒ.കെ.രാമൻകുട്ടി, കുന്നക്കണ്ടി ബാലൻ തുടങ്ങിയവർ ദീപം തെളിയിച്ചു.വടകര സതീശൻ, സുനിൽ തുടങ്ങിയവരുടെ സോപാന സംഗീതത്തോടെയായിരുന്നു ചടങ്ങുകൾ. വൈകീട്ട് വിഷ്ണു കൊ രയങ്ങാടിൻ്റെ തായമ്പകയും ഉണ്ടായിരിക്കും. നാളെ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഗുരുതി സമർപ്പണവും നടക്കും.