• കൊയിലാണ്ടി
  • February 26, 2021
koyilandy-news

കൊയിലാണ്ടി: ഹാർബറിനു മുൻവശത്തെ അഴുക്ക് ചാൽ നിർമ്മാണം പൂർത്തിയാകാത്തത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് നാട്ടുകാർ. ഏതാനും മാസം മുമ്പ് ഏഷ്യയിലെ ഏറ്റവും വലിയ ഹാർബർ എന്ന് പറഞ്ഞ് ഉൽഘാടനം കഴിച്ച കൊയിലാണ്ടി ഹാർബറിനു മുൻവശത്തെ ഓടയാണ് പൂർത്തിയാകാത്തത്. മാലിന്യങ്ങൾ നിറഞ്ഞ്, ജീവികൾ ചത്ത് പൊന്തിയും, കെട്ടികിടന്ന് ഒഴുക്ക് നിലച്ചിരിക്കുകയാണ്. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

വിഷയം ഹാർബർ വകുപ്പിനെ അറിയിച്ചെങ്കിലും ഘട്ടം ഘട്ടമായി പണി തീർക്കുമെന്നായിരുന്നു മറുപടി. ഹാർബറിനു സമീപം നിരവധി കുടുംബങ്ങൾ താമസിക്കുന്നതു കാരണം വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ആശങ്ക. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ നാട്ടുകാരും, അരയ സമാജങ്ങളും വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി പറഞ്ഞു.