• കൊയിലാണ്ടി
  • January 18, 2021

കൊയിലാണ്ടി: നഗരസഭ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടും, വൈസ് ചെയർമാനായി അഡ്വ.കെ. സത്യനും 28ന് ചുമതലയേൽക്കും. ആറാമത് നഗരസഭ ചെയർപേഴ്സണായാണ് സുധ കിഴക്കെപ്പാട്ടിനെ സിപിഐ(എം) തീരുമാനിച്ചത്. ഇന്ന് ചേർന്ന എൽ.ഡി.എഫ്. നഗരസഭ കമ്മിറ്റി യോഗത്തിൽ തീരുമാനം അവതരിപ്പിക്കുകയായിരുന്നു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി സിപിഐ നേതാവ് ഇ.കെ. അജിത്ത് മാസ്റ്ററെയും ഐക്യകണ്ഠേന അംഗീകരിച്ചു. ചെയർപേഴ്സണും, വൈസ് ചെയർമാനും 28ന് ചുമതലയേൽക്കും. രാവിലെ 10 മണിക്ക് സുധ കിഴക്കെപ്പാട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തുടർന്ന് 2 മണിക്ക് വൈസ് ചെയർമാനായി അഡ്വ. കെ. സത്യനും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. മറ്റ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരെ സിപിഐഎം പ്രത്യേക യോഗം ചേർന്ന് തീരുമാനിക്കും