• കൊയിലാണ്ടി
  • January 24, 2021
koyilandy-live-news

ജില്ലാ കലക്ടറുടെ കൊയിലാണ്ടി താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 10 പരാതികള്‍ തീര്‍പ്പാക്കി.  ആകെ 30 പരാതികളാണ് പരിഗണിച്ചത്.  ശേഷിക്കുന്നവ തീര്‍പ്പാക്കുന്നതിന് അതത് ഓഫീസുകളിലേക്ക് അയച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന അദാലത്തില്‍ വിവിധ പഞ്ചായത്തുകളിലെ അക്ഷയ ഇ-കേന്ദ്രങ്ങളിലെത്തിയാണ് പരാതിക്കാര്‍ പങ്കെടുത്തത്.

പരാതികള്‍ കേട്ട ജില്ലാ കലക്ടര്‍ സാംബശിവറാവു ഇവ പരിഹരിക്കേണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ തത്സമയം ബന്ധപ്പെടുകയും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പെന്‍ഷന്‍, വീട് ലഭിക്കാത്തത്, ബാങ്ക് വായ്പ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതികളാണ് പരിഗണിച്ചത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അദാലത്തില്‍ പങ്കെടുത്തു.

കടപ്പാട് : PRD