• കൊയിലാണ്ടി
  • January 18, 2021

കൊയിലാണ്ടി: നൂറ്റാണ്ടുകൾ പഴക്കമുള്ള കൊയിലാണ്ടി കോടതിക്ക് ആകർഷകമായ കവാടമൊരുങ്ങുന്നു. പഴമയുടെ പ്രൗഡിയും ഗരിമയും പേറുന്ന മനോഹരമായ കവാടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കെ.ദാസന്‍ എം.എല്‍.എ യുടെ ആസ്തിവികസന നിധിയില്‍ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ചാണ് കവാടവും ചുറ്റുമതിലും പണിയുന്നത്. ദേശീയപാതയില്‍ നിന്നും ഒരു മീറ്റര്‍ പുറകോട്ട് നീക്കിയാണ് ചുറ്റുമതിലും കവാടവും നിര്‍മ്മിക്കുന്നത്. ഇരുന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള കൊയിലാണ്ടി കോടതിയുടെ പൗരാണികമായ പ്രൗഡി നിലനിര്‍ത്തും വിധമാണ് കവാടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണ കരാര്‍.