• കൊയിലാണ്ടി
  • January 25, 2021

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കണ്ടൈനർ ലോറി ബൈക്കിലിടിച്ചു യുവതി മരണപ്പെട്ടു. ആനക്കുളം അട്ടവയലിൽ പ്രമോദിന്റെ ഭാര്യ സുപ്രിയ (34) മരണപ്പെട്ടത്. ഇന്ന് രാവിലെ 7 മണിക്ക് കൊയിലാണ്ടി ശോഭിക വെഡ്ഡിംഗ്സിനടുത്താണ് അപകടം നടന്നത്.
കൊയിലാണ്ടിയിൽ നിന്ന് ആനക്കുളത്തെ വീട്ടിലേക്കു വരുന്നവഴി ഭർത്താവും മക്കളുമൊത്ത് ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഭർത്താവും മക്കളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കണ്ടെയ്നർ ലോറി ഇടിച്ച ശേഷം നിർത്താതെ പോയെങ്കിലും നന്തിയിൽ വെച്ചു പോലീസ് കസ്റ്റഡിയിലെടുത്തു