• കൊയിലാണ്ടി
  • January 18, 2021

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യ പ്രതിജ്ഞ ചെയ്യും. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ വരണാധികാരിയും ജില്ലാ പട്ടികജാതി ഡെവലപ്പ്മെൻ്റ് ഓഫീസറുമായ (കൊയിലാണ്ടി നഗരസഭ) കെ. പി. ഷാജി സത്യവാചകം ചൊല്ലിക്കൊടുക്കും നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം രത്നവല്ലി ടീച്ചർക്കാണ് ആദ്യം സത്യവാചകം ചൊല്ലിക്കൊടുക്കുക. തുടർന്ന് രത്നവല്ലി ടീച്ചർ 1 മുതൽ യഥാക്രമം 44 വാർഡിലെ ജനപ്രതിനിധികൾക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഹാളിന് പുറത്തുള്ള പൊതുജനങ്ങൾക്ക് പ്രത്യേകം സജ്ജമാക്കിയ ബിഗ് സ്ക്രീനിൽ കാണാൻ സൌകര്യം ഒരുക്കിയിട്ടുണ്ട്.