• കൊയിലാണ്ടി
  • January 25, 2021

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സമാപന ദിവസമായ ഇന്ന് കൊയിലാണ്ടി സ്റ്റേഷൻ പരിധിയിലെ കോവിഡ് ഭീതിയുടെ സാഹചര്യത്തിൽ കൊട്ടിക്കലാശം നടത്തുന്നില്ലെന്ന് കൊയിലാണ്ടി സ്റ്റേഷനിൽ വിളിച്ചു ചേർത്ത വിവിധ കക്ഷി നേതാക്കളുടെ യോഗത്തിൽ തീരുമാനമായി  കൊയിലാണ്ടി സി.ഐ.സി.കെ.സുഭാഷ് ബാബുവാണ് യോഗം വിളിച്ചു ചേർത്തത്. അതെ അവസരത്തിൽ വാർഡു കളിൽ പ്രചാരണം ശക്തമായി ‘മൈക്ക് കെട്ടി വാഹനങ്ങളിലൂടെ യു ള്ള പ്രചാരണം പ്രകടനവുമായി മൂന്നു മുന്നണികളും സജീവമാണ്- ഉമ്മൻ ചാണ്ടി, എ.വിജയരാഘവൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,പി.കെ.കൃഷ്ണദാസ്, എം.ടി, രമേശ്, അബ്ദുള്ളക്കുട്ടി, തുടങ്ങിയ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചിരുന്നു.