• കൊയിലാണ്ടി
  • January 25, 2021
koyilandy-news-rdo

കൊയിലാണ്ടി: ദിവസങ്ങളായി കണ്ടു വരുന്ന അതി രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണുവാൻ വടകര ആർ.ഡി.ഒ വി.പി അബ്‌ദുറഹ്മാൻ കൊയിലാണ്ടിയിൽ സന്ദർശനം നടത്തി. ബുധനാഴ്ച രാത്രിയിൽ ആണ് അദ്ദേഹം കൊയിലാണ്ടി സന്ദർശിച്ചത്. കൊയിലാണ്ടി തഹസിൽദാർ സി.പി.മണി, ട്രാഫിക് എസ്.ഐ. സന്തോഷ് തുങ്ങിയവർ ആർ.ഡി.ഒ വിനൊടൊപ്പം ഉണ്ടായിരുന്നു.

സൗന്ദര്യവൽക്കരണ പ്രവർത്തിയുടെ ഭാഗമായി പഴയ സ്റ്റാൻ്റിനു മുൻവശം ദേശീയ പാതയിൽ ടൈൽ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചതോടെയാണ് ഗതാഗത കുരുക്ക് രൂക്ഷമായത്. കഴിഞ്ഞ ദിവസം ദേശീയ പാതയിൽ രാവിലെ മുതൽ ആരംഭിച്ച ഗതാഗത കുരുക്ക് രാത്രി വൈകിയും അവസാനിച്ചിരുന്നില്ല. കഴിഞ്ഞ ആറ് മാസമായി കൊയിലാണ്ടിയിൽ സൗന്ദര്യ പ്രവർത്തികൾ നടന്നുവരുന്നു. ടൈൽ പാകുന്ന ജോലി പടിഞ്ഞാറ് ഭാഗം മുഴുവൻ തീർത്ത ശേഷം ഒരാഴ്ച വൈബ്രേഷൻ ടെസ്റ്റ് നടത്തിയ ശേഷം മറു ഭാഗം കോൺക്രീറ്റ് ചെയ്യുമെന്നാണ് കരാറുകാരൻ പറയുന്നത്. ഈ പ്രവർത്തി തീരണമെങ്കിൽ 20 ദിവമെങ്കിലും വേണ്ടിവരും. വർക്ക് നടക്കുന്നതിനെ തുടർന്നുണ്ടാവുന്ന രൂക്ഷമായ പൊടിശല്യത്തിന് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു.