• കൊയിലാണ്ടി
  • February 26, 2021

കൊയിലാണ്ടി : ടൗണിലെ നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരു ഭാഗത്തും ഫുട്പാത്തിൻ്റെ മുകളിലൂടെയുള്ള കൈവരികൾക്കിടയിൽ പുറത്തേക്കുള്ള വഴി ഉണ്ടാക്കണമെന്ന് വ്യാപാരികൾ. നിലവിലെ നിർമ്മാണത്തിൽ വളരെയേറെ ദൂരം നടന്ന് കഴിഞ്ഞാൽ മാത്രമേ റോഡിലേക്കുള്ള പ്രവേശനം സാധ്യമാകുകയുള്ളൂ. ഇത് പൊതു ജനങ്ങൾക്കും വ്യാപാരികൾക്കും ഏറേ പ്രയാസം സൃഷ്ടിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി

വ്യാപാരികൾക്കും പൊതു ജനങ്ങൾക്കും പ്രയാസമില്ലാത്ത രീതിയിലും ഈ കോവിഡ് കാലത്ത് വ്യാപാര മാന്ദ്യം നേരിടുന്ന ഈ ഘട്ടത്തിൽ ഇത്തരം പ്രവർത്തികൾ വ്യാപാര പ്രതിസന്ധി ഉണ്ടാക്കാനേ ഉപകരിക്കൂ. ആയതിനാൽ ഈ കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ. കെ നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ ദിനേശൻ, പി കെ ഷുഹൈബ്, മനീഷ് പി കെ, അജീഷ്, അമേത്ത് കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു.