• കൊയിലാണ്ടി
  • February 26, 2021

കൊയിലാണ്ടി: കേരള കർഷക സംഘം ഏരിയ കൺവെൻഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി സഖാവ് പി. വിശ്വൻ  മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയയിലെ മെമ്പർഷിപ്പ് സേലം രക്തസാക്ഷി ദിനത്തിൽ പൂർത്തീകരിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന ജോ. സെക്രട്ടറി കെ. വി. വിജയദാസ് എംഎൽഎയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ഏരിയ കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റർ പ്രവർത്തന പരിപാടി വിശദീകരിച്ചു. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ കേന്ദ്രസർക്കാർ തുടരുന്ന ജനാധിപത്യവിരുദ്ധ നടപടിയിൽ, കൺവെൻഷൻ അതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ടി.വി. ഗിരിജ അധ്യക്ഷയായി, എം.എം.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പി. സി.സതീഷ് ചന്ദ്രൻ, കെ. അപ്പു മാസ്റ്റർ. പി.കെ.ഭരതൻ, പി. വി. സോമശേഖരൻ എന്നിവർ സംസാരിച്ചു.