• കൊയിലാണ്ടി
  • July 18, 2024

കൊയിലാണ്ടി : നഗരസഭ 32-ാം വാർഡിൽ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ഫ്ലൈഔവറിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് പ്രദേശവാസികളുടെ കൃഷി കൂട്ടായ്മയുടെ നേതൃതത്തിൽ ജൈവിക രീതിയിലുള്ള പച്ചക്കറി കൃഷി ആരംഭിച്ചത്. കൂട്ടായ്മയിലെ മുതിര്‍ന്ന അംഗം സി. കെ. ജയദേവന്‍ തൈകള്‍ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഇതു രണ്ടാം തവണയാണ് കൂട്ടായ്മയുടെ നേതൃതത്തില്‍ കൃഷി ഇറക്കുന്നത്.

വിളവുകള്‍ മുഴുവനായും പ്രദേശത്തുകാര്‍ക്ക് സൌജന്യമായാണ് നല്‍കുന്നത് എന്നതാണ് ഈ കൂട്ടായ്മ ശ്രദ്ധേയമാകുന്നത്. പുതു തലമുറക്ക് കൃഷി വിജ്ഞാനം പകരുക, ജോലിക്കിടയിലും കൃഷി പരിപാലനം സാദ്ധ്യമാകും എന്ന അവബോധം വളര്‍ത്തല്‍, എന്നിവയ്ക്ക് പുറമെ കൃഷി പരിപാലനം നല്ലൊരു വ്യായമ മാര്‍ഗം കൂടിയാണെന്നത്കൊണ്ട് എല്ലാ വിഭാഗം ജനങ്ങളും ഇതുമായി സഹകരിക്കുന്നുണ്ടെന്ന് കൂട്ടായ്മയുടെ നേതൃത്തം വഹിക്കുന്ന സതീശന്‍ മണമല്‍ പറഞ്ഞു.