• കൊയിലാണ്ടി
  • January 25, 2021
koyilandy-news-live-road-auto

കോഴിക്കോട് നഗരത്തിലെ സി.സി പെര്‍മിറ്റുളള ഓട്ടോറിക്ഷകളുടെ വിശദാംശങ്ങള്‍ വാഹന ഉടമകള്‍ district-kozhikode എന്ന വെബ്സൈറ്റിലെ city Auto Registration എന്ന ലിങ്ക് വഴി അപ്ലോഡ് ചെയ്യണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. സി.സി പെര്‍മിറ്റ്, ടാക്സ,് ഫിറ്റ്നസ്, ഇന്‍ഷൂറന്‍സ് എന്നീ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പാണ് അപ്ലോഡ് ചെയ്യേണ്ടത്.  ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.  അവസാന തീയതി ഡിസംബര്‍ 25. യഥാസമയം വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യാത്ത സി.സി പെര്‍മിറ്റുകള്‍ നിലനില്‍ക്കില്ലെന്നും ആര്‍ടിഒ അറിയിച്ചു.

കടപ്പാട് : PRD