• കൊയിലാണ്ടി
  • January 18, 2021

കൊയിലാണ്ടി : കാൽ നൂറ്റാണ്ട് പിന്നിട്ട കൊയിലാണ്ടി നഗരസഭയുടെ തുടർ ഭരണത്തിൽ എല്ലാവർക്കും ഭവനവും, ശുദ്ധ ജലം എന്നതിനാണ് പ്രഥമ പരിഗണനയെന്ന് ചെയർപെഴ്സൺ സുധ കിഴക്കെപ്പാട്ട് പറഞ്ഞു. നിലവിൽ പൂർത്തികരണ ഘട്ടത്തിലുള്ള 1500 വീടുകൾക്ക് പുറമെ പി.എം.എ വൈ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനരഹിതരായ എല്ലാവർക്കും സുരക്ഷിതമായ ഭവനം ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് പറഞ്ഞു.

കൊയിലാണ്ടി നഗരസഭ ചെയർപെഴ്സൻ സുധ കിഴക്കെപ്പാട്ടിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. നഗരസഭ വൈ: ചെയർമാൻ അഡ്വ: കെ.സത്യൻ സ്വാഗതം പറഞ്ഞു.

മാലിന്യ സംസ്ക്കരണത്തിനും വേണ്ട നടപടിയെടുക്കും. കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ജില്ലാ നിലവാരമുള്ള ആശുപത്രിയാക്കി മാറ്റും. ആശുപത്രിയിൽ 6 മാസം കൊണ്ട് പ്രസവ രക്ഷാകേന്ദ്രം പൂർത്തികരിച്ച് മാതൃശിശു സംരക്ഷണ സംവിധാനം ഒരുക്കും. അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. വിശപ്പുരഹിത നഗരം, തെരുവിൽ ഉറങ്ങുന്നവർക്ക് നൈറ്റ് ഷെൽട്ടർ, നഗരഭരണം, വൈഫൈ നഗരം,ദിശ, ഗ്രീന്‍ ഗോള്‍ഡ്, എന്നീ നിരവധി പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് അവർ അറിയിച്ചു.