• കൊയിലാണ്ടി
  • January 25, 2021
koyilandy-news-live-employment

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എംപ്ലോയ്മെന്റില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10% സംവരണം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനാണിത്.  ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ അതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ദ്ദിഷ്ട അധികാരികളില്‍ നിന്നും ലഭ്യമാക്കി അവരവരുടെ രജിസ്ട്രേഷന്‍ നിലനില്‍ക്കുന്ന എംപ്ലോയ്‌മെന്റ് എക്സ്‌ചെഞ്ചില്‍ ഹാജരാക്കണം.      സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു.

കടപ്പാട് : PRD