• കൊയിലാണ്ടി
  • January 24, 2021


കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതി പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം കൽക്കത്ത സ്വദേശിയായ നിപു പൈറയെ ആക്രമിച്ച് പണവും, ആധാർ കാർഡും കവർച്ച നടത്തിയ കേസ്സിൽ പ്രതിയായ മുചുകുന്ന് എരോത്ത് താഴ സുഗീഷ് (35)നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടാനായത്. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിന്ശേഷം പ്രതി വേഷപ്രച്ഛന്നനായി നടക്കുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്.

കൊല്ലം. 17-ാം മൈൽസിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് നിപു പൈറ. പ്രതിയെ ജാമ്യം കിട്ടാത്ത വകുപ്പുകള് ചേര്ത്ത് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കൊയിലാണ്ടി സി.ഐ. സി.കെ സുഭാഷ് ബാബു, എസ്.ഐ. കെ.കെ. രാജേഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജു വാണിയംകുളം, സി.പി.ഒ. അനൂപ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് കൊയിലാണ്ടി ബസ് സ്റ്റാറാൻ്റിൽ വെച്ച് പ്രതിയെ പിടികൂടിയത്.