• കൊയിലാണ്ടി
  • January 24, 2021
koyilandy-news

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണൽ സ്കൂളിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സർവ്വീസിൽ നിന്നു വിരമിക്കുന്ന അസ്സൻകോയ, ബാബു തുടങ്ങിയ അദ്ധ്യാപകർക്കു യാത്രയയപ്പും നൽകി. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉൽഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. വാർഡ് കൗൺസിലർ എ.ലളിത, കെ.ഷിജു എന്നിവർ മുഖ്യാതിഥികളായിരുന്നു. പി.ടി.എ പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. എം.ജി.ബൽരാജ്, പി.ജി.സംഗീത, ടി.ശോഭ, മുഹമ്മദ് ഹാഷിം, ജയരാജ് പണിക്കർ, ആർ.കെ.ദീപ തുടങ്ങിയവർ സംസാരിച്ചു.